ഹിരോഷിമ-നാഗസാക്കി-ക്വിറ്റ്
ഇന്ത്യ അനുസ്മരണം
08.08.2014ന്
വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം
അനുസ്മരണപരിപാടിയും
യുദ്ധവിരുദ്ധപ്രതിജ്ഞയും
റാലിയും നടത്തി. ബാലസഭയിലാണ്
അനുസ്മരണപരിപാടി
നടത്തിയത്.
രണ്ടാം ലോകമഹായുദ്ധത്തെകുറിച്ചും
ഹിരോഷിമ-നാഗസാക്കി
ബോംബ്
വര്‍ഷത്തെകുറിച്ചും
അതിന്റെ ഭീകരതയെകുറിച്ചും
ഇന്ന് നടന്നുകൊണ്ടിരിക്കുന്ന
യുദ്ധത്തെ
കുറിച്ചും
വാസുദേവന്‍മാഷും പ്രേമലതടീച്ചറും
കുട്ടികളോട് സംസാരിച്ചു.
ഇതില്‍നിന്നും
ആവേശംകൊണ്ട
കുട്ടികള്‍ യുദ്ധവിരുദ്ധമുദ്രാവാക്യങ്ങളും
പോസ്റ്ററുകളും തയ്യാറാക്കി.ക്വിറ്റ്
ഇന്ത്യാദിനഅനുസ്മരണവും
ഇതോടനുബന്ധിച്ച് നടന്നു.
തുടര്‍ന്ന്
സ്കൂള്‍മുറ്റത്തേക്കിറങ്ങിയ
കുട്ടികള്‍
വൃത്താകൃതിയില്‍നിന്ന്
യുദ്ധവിരുദ്ധപ്രതിജ്ഞയെടുത്തു.പിന്നീട്
വരിവരിയായി
നിരന്ന്
പ്ലക്കാര്‍ഡുകള്‍പിടിച്ച്
ഉറക്കെ മുദ്രാവാക്യങ്ങള്‍
വിളിച്ചുകൊണ്ട് റാലി നടത്തി.
No comments:
Post a Comment