News

അക്ഷരമുറ്റം ഉപജില്ലാമത്സരം ഒക്ടോബര്‍ 10 ന്.

Thursday 28 May 2015

പി.ടി.എ എക്സിക്ക്യൂട്ടീവ് യോഗം

           2015 മെയ്  24 ന് ഞായറാഴ്ച  ഉച്ചയ്ക്ക് 2.30 ന്  സ്കൂളില്‍വെച്ച്  പി.ടി.എ യോഗം നടന്നു.
സ്കൂള്‍  പ്രവേശനോത്സവം  എന്നതായിരുന്നു പ്രധാന അജണ്ട .കമ്മിറ്റി അംഗങ്ങളും  പഞ്ചായത്ത് മെമ്പര്‍
ശ്രീ.ടി.നാരായണേട്ടനും യോഗത്തില്‍  പങ്കെടുത്തു.പി.ടി.എ പ്രസിഡണ്ട്  ശ്രീ.വി.രാഘവന്‍ അധ്യക്ഷം
വഹിച്ചു. ഹെഡ്മിസ്ട്രസ്  ശ്രീമതി  പി.ബേബി ടീച്ചര്‍  സ്വാഗതം പറഞ്ഞു.എല്ലാ ക്ലബ്ബുകാരേയും രക്ഷിതാക്കളേയും
നാട്ടുകാരേയും സഹകരിപ്പിച്ചുകൊണ്ട്  പ്രവേശനോത്സവം  വളരേഭംഗിയായി  ആഘോഷിക്കാന്‍ തീരുമാനമായി.അതിന്റെ ഭാഗമായി  സ്കൂളും ചുറ്റുപാടും വൃത്തിയാക്കാനും  തീരുമാനമായി.