News

അക്ഷരമുറ്റം ഉപജില്ലാമത്സരം ഒക്ടോബര്‍ 10 ന്.

Saturday 28 March 2015

ജനറല്‍ബോഡിയോഗം

16.03.2015,തിങ്കള്‍
        ഉച്ചയ്ക്ക് രണ്ടു മണിക്ക്  സ്കൂളില്‍ പി.ടി.എ ജനറല്‍ബോഡിയോഗം നടന്നു. മികവുപ്രദര്‍ശനവും  സ്കൂള്‍വാര്‍ഷികാഘോഷവും എന്നതായിരുന്നു പ്രധാന അജണ്ട. പി.ടി.എ പ്രസിഡണ്ട് ശ്രീ.വി.രാഘവന്റെ അധ്യക്ഷതയില്‍ സ്കൂള്‍ഹെഡ് മിസ്ട്രസ് ശ്രീമതി.പി.ബേബി സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍മാരായ ശ്രീ.ടി.നാരായണന്‍, ശ്രീമതി .പി.ഗംഗ, രക്ഷാകര്‍ത്താക്കള്‍ അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. വാര്‍ഷികപരീക്ഷ കഴിഞ്ഞ് 31.03.2015 ന്  മികവ് പ്രദര്‍ശനവും വാര്‍ഷികാഘോഷവും നടത്താന്‍ യോഗം തീരുമാനിച്ചു. പരിപാടിയുടെ പൂര്‍ണ ഉത്തരവാദിത്വം  രക്ഷാകര്‍തൃസമിതിയും മാതൃസമിതിയും ഏറ്റെടുത്തു.ഉദ്ഘാടനത്തിന്  പള്ളിക്കരഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെ ക്ഷണിക്കാനും,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍,വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍,പഞ്ചായത്ത് മെമ്പര്‍മാര്‍ ,ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍,ബി.പി.ഒ, ക്ലബ് ഭാരവാഹികള്‍,നാട്ടുകാര്‍ എന്നിവരേയും പരിപാടിക്ക് ക്ഷണിക്കാനും യോഗത്തില്‍ തീരുമാനമായി.മാതൃസമിതി പ്രസിഡണ്ട് ശ്രാമതി ഓമനകുമാരി നന്ദി പറഞ്ഞതോടെ 4.15ന്  യോഗം പിരിച്ചുവിട്ടു.

Friday 6 March 2015

മെട്രിക് മേള ക്യാമ്പ്





       05.03.2015, വ്യാഴം --സ്കൂളില്‍ ഗണിതമേളക്യാമ്പ്  സംഘടിപ്പിച്ചു. രാവിലെ  11 മണിക്ക്  സ്കൂള്‍  എച്ച്.എം    ശ്രീമതി.പി.ബേബി ടീച്ചര്‍ ക്യാമ്പ് ഉദ്ഘാടനം  ചെയ്തു. മൂന്ന്,നാല്  ക്ലാസുകളിലെ  മുഴുവന്‍ കുട്ടികളും ക്യാമ്പില്‍ പങ്കെടുത്തു. പലതരത്തിലുള്ള  അളവ് -തൂക്ക ഉപകരണങ്ങളുടെ പ്രദര്‍ശനവും  പരിചയപ്പെടലും,നിര്‍മാണവും ചര്‍ച്ചകളും ക്ലാസുകളും ഗ്രൂപ്പുപ്രവര്‍ത്തനങ്ങളുമായി  വൈകുന്നേരം വരെ പരിപാടിനീണ്ടുനിന്നു.ശ്രീ.വാസുദേവന്‍  മാഷ്  ,എച്ച്.എം ബേബിടീച്ചര്‍  ,പ്രേമലതടീച്ചര്‍ എന്നിവര്‍ ചേര്‍ന്ന്  ക്യാമ്പ്  നിയന്ത്രിച്ചു. ഹേമടീച്ചര്‍,സജിതടീച്ചര്‍  എന്നിവര്‍  സഹായിച്ചു.

Wednesday 4 March 2015

കണ്ണ് പരിശോധന ക്യാമ്പ്.

      24.02.2015 ന് സ്കൂളില്‍ കുട്ടികള്‍ക്കുള്ള  കണ്ണ്  പരിശോധന  ക്യാമ്പ്  നടത്തി.പെരിയ പി.എച്ച്.സി  യില്‍  നിന്നുള്ള  പരിശോധകനാണ് ക്യാമ്പില്‍ പങ്കെടുത്തത്. 3 കുട്ടികളെ കൂടുതല്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു.

സര്‍ട്ടിഫിക്കറ്റ് വിതരണം

          സബ് ജില്ലാ കലോത്സവത്തില്‍  വിവിധ പരിപാടികളില്‍  എ  ഗ്രേഡ് നേടിയ കുട്ടികള്‍ക്കുള്ള  സര്‍ട്ടിഫിക്കറ്റുകള്‍  അസംബ്ളിയില്‍  വിതരണം ചെയ്തു.