News

അക്ഷരമുറ്റം ഉപജില്ലാമത്സരം ഒക്ടോബര്‍ 10 ന്.

Wednesday 30 July 2014

ചാന്ദ്രദിനം

ചാന്ദ്രദിനം ആഘോഷിച്ചു.രാവിലെ സ്കൂള്‍ അസംബ്ലി വിളിച്ചു .പ്രധാനാധ്യാപികയും മറ്റ് അധ്യാപകരും കുറച്ച് കുട്ടികളും ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് വിശദമായി സംസാരിച്ചു. ചാന്ദ്രദിനക്വിസ് നടത്തി.നാലാം ക്ലാസിലെ
അര്‍ജ്ജുന്‍.പി.വി.ഒന്നാംസ്ഥാനം നേടി.കുട്ടികള്‍ അവര്‍ക്ക് ആവുംവിധം പതിപ്പുകള്‍ തയ്യാറാക്കിക്കൊണ്ടുവന്നു.

ചാന്ദ്രദിനം


Saturday 12 July 2014

പി.ടി.എ.ജനറല്‍ബോഡിയോഗം 2014-15




                                 .

2014-15 വര്‍ഷത്തെ പി.ടി..എക്സിക്യൂട്ടീവ് യോഗവും ജനറല്‍ബോഡിയോഗവും 11.07.2014ന് 
വെള്ളിയാഴ്ച സ്കൂളില്‍വെച്ച് ചേര്‍ന്നു.
                             അജണ്ട.1.വരവുചെലവ് കണക്ക്,പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരണം.
                                       2.പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കല്‍.
                                       3.മറ്റിനങ്ങള്‍.
ഉച്ചയ്ക്ക് 1.30ന് തന്നെ എക്സിക്യൂട്ടീവ് യോഗം ആരംഭിച്ചു.വരവുചെലവ് കണക്കും റിപ്പോര്‍ട്ടും യോഗത്തില്‍
അവതരിപ്പിച്ച് അംഗീകരിച്ചു.തുടര്‍ന്ന് കൃത്യം 2.30ന് തന്നെ ജനറല്‍ബോഡിയോഗംആരംഭിച്ചു. ഹെഡ്
മിസ്ട്രസ് ശ്രീമതി ബേബി പി സ്വാഗതം പറഞ്ഞു.പി.ടി..പ്രസിഡണ്ട് ശ്രീ. രാഘവന്‍.വി.യുടെ അധ്യക്ഷ-
തയില്‍ സീനിയര്‍ അസിസ്റ്റന്‍റ് ശ്രീ.വാസുദേവന്‍ നമ്പൂതിരി കഴിഞ്ഞ വര്‍ഷത്തെ വരവു ചെലവുകണക്കും
പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു.ഏകദേശം 52പേര്‍ പങ്കെടുത്ത യോഗം റിപ്പോര്‍ട്ടും കണക്കും കയ്യടിച്ച്
അംഗീകരിച്ചു. വാര്‍ഡ് മെമ്പര്‍ പി.ഗംഗ യോഗത്തില്‍ സന്നിഹിതയായിരുന്നു.റിപ്പോര്‍ട്ട് അംഗീകരിച്ചശേഷം
നടന്ന ചര്‍ച്ചയില്‍ സ്കൂളില്‍ പ്രവര്‍ത്തനക്ഷമമായ കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ്  ഇവ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടും
രക്ഷിതാക്കളുടെ ആശങ്കയും  വാര്‍ഡ്  മെമ്പറുടെ ശ്രദ്ധയില്‍പെടുത്തി.എത്രയും പെട്ടെന്ന് സ്കൂളിന് ഒരു
ലാപ് ടോപ്പോ,കമ്പ്യൂട്ടറോ അനുവദിച്ചുതരാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സ്കൂളില്‍ പച്ചക്കറിത്തോട്ടം നിര്‍മിക്കുന്നതും  അതില്‍ രക്ഷിതാക്കളുടെ പൂര്‍ണസഹകരണം ഉറപ്പുവരുത്തുന്നതും
ചര്‍ച്ചയില്‍ വന്നു.
തുടര്‍ന്നുനടന്ന തെരഞ്ഞെടുപ്പില്‍ 16 അംഗ എപി.ടി..ജനറല്‍ ബോഡിയോഗം 2014-15ക്സിക്യൂട്ടീവ് കമ്മിറ്റിയേയും 10അംഗ മാതൃസമിതിയേയും 
തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത അംഗങ്ങളില്‍നിന്ന് പി.ടി..പ്രസിഡണ്ടായി ശ്രീ.രാഘവന്‍.വി.യെതന്നെ
വീണ്ടും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി ശ്രീ.ഉണ്ണികൃഷ്ണനേയും മാതൃസമിതിപ്രസിഡണ്ടായി ശ്രീമതി.
ഓമനകുമാരിയേയും തെരഞ്ഞെടുത്തു. 4.30ന് പ്രേമലതടീച്ചര്‍ നന്ദി പറഞ്ഞതോടെ യോഗം അവസാനിച്ചു.

Wednesday 9 July 2014

വായനാവാരം


വായനാവാരം ആഘോഷം-ജി.എല്‍.പി.സ്കൂള്‍.ചെ൪ക്കാപ്പാറ

ജൂണ്‍ 19 മുതല്‍ 25-ാം തിയതി വരെ നീണ്ടുനിന്ന വായനാവാരാഘോഷം സ്കൂളില്‍ സമുചിതമായി ആഘോഷിച്ചു.
പുതിയതായി വന്ന സ്കൂള്‍ ഹെഡ് മിസ്ട്രസ് ശ്രീമതി ബേബി പി.
വാരാഘോഷം ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പ്രേമലത ടീച്ചര്‍ ബഷീര്‍
കഥയായ പാത്തുമ്മയുടെ ആട് കുട്ടികള്‍ക്ക് വായിച്ചു കൊടുത്തു.തുടര്‍ന്ന്
മൂന്നാം ക്ലാസിലേയും നാലാം ക്ലാസിലേയും കുട്ടികള്‍ക്ക് ലൈബ്രറിപുസ്ത
കങ്ങള്‍ വിതരണം ചെയ്തു.
ജൂണ്‍ 20-ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ലൈബ്രറിപുസ്തകങ്ങളുടെ പ്രദര്‍ശനമായിരുന്നു.സ്കൂള്‍ ലൈബ്രറിയിലെ
എല്ലാവിഭാഗത്തില്‍പ്പെട്ട പുസ്തകങ്ങളും പ്രദര്‍ശനത്തിന് വെച്ചിരുന്നു.
കുട്ടികള്‍ പ്രദര്‍ശനം കാണുകയും പുസ്തകങ്ങളും എഴുത്തുകാരും ലിസ്റ്റ്
ചെയ്യുകയും ചെയ്തു.
ജൂണ്‍ 25-ന് ഉച്ചയ്ക്ക് ശേഷം സമാപനപരിപാടിയായിരുന്നു.മൂന്നു മെമ്പര്‍മാരും ബേക്കല്‍ എ...
ശ്രീ.രവിവര്‍മ്മന്‍ സാറും പങ്കെടുത്തു.മെമ്പര്‍ ശ്രീ.നാരായണേട്ടന്‍
പരിപാടി ഉദ്ഘാടനം ചെയ്തു.2013-14 വര്‍ഷത്തെ എല്‍.എസ്.എസ്.
ജേതാവ് ആദിത്യയ്ക്ക് അനുമോദനവും സ്കോളര്‍ഷിപ്പ് വിതരണവും
നടത്തി.പരിപാടിയോടനുബന്ധിച്ച് ജെ.സി..പാക്കത്തിന്റെ വക
യായി 6 പാവപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായവിതരണവും നടന്നു.