News

അക്ഷരമുറ്റം ഉപജില്ലാമത്സരം ഒക്ടോബര്‍ 10 ന്.

ACTIVITY CALENDAR

 ഒക്ടോബര്‍

തീയ്യതി           പ്രാധാന്യം               പ്രവര്‍ത്തനങ്ങള്‍
02/10/2014  - ഗാന്ധി ജയന്തി  - അസംബ്ലി, ക്ലീനിംഗ്, ഗാന്ധി ക്വിസ് , ഗാന്ധി പതിപ്പ് തയ്യാറാക്കല്‍
03/10/2014  - വിജയദശമി
04/10/2014 - പി കുഞ്ഞിരാമന്‍നായര്‍ ജന്മദിനം - അനുസ്മരണം ,കവി പരിചയം,കവിതാലാപനം
07/10/2014 - നാലാപാട്ട് നാരായണമേനോന്‍ ജന്മദിനം- കവി പരിചയം,കവിതാലാപനം
08/10/2014 - കേളപ്പജി ചരമദിനം- അസംബ്ലി, അനുസ്മരണം
09/10/2014 - ലോക കാഴ്ച ദിനം- അസംബ്ലി,നേത്ര ദാന പ്രാധാന്യം,ബോധവല്‍ക്കരണം
10/10/2014 - തപാല്‍ദിനം- പോസ്റ്റല്‍ സാമഗ്രികള്‍ പരിചയപ്പെടല്‍,സ്റ്റാമ്പ്‌ ശേഖരണം, തപാല്‍  പിന്നിട്ട വഴികള്‍ കണ്ടെത്തല്‍.
ചങ്ങമ്പുഴ കൃഷ്ണപിള്ള ജന്മദിനം- കവി പരിചയം,കവിതാലാപനം

സാക്ഷരം 2014 ഉണര്‍ത്ത് പഠനക്യാമ്പ്

ഉണര്‍ത്ത് പഠനക്യാമ്പ്-സാക്ഷരം 2014

20-09-2014,ശനിയാഴ്ച രാവിലെ 10 മണിക്ക് വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബി.കൈരളി ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡന്‍റ്  ശ്രീ.വി.രാഘവന്റെ അധ്യക്ഷതയില്‍ പ്രധാനാധ്യാപിക ശ്രീമതി പി.ബേബി സ്വാഗതം
പറഞ്ഞു.മാതൃസമിതി പ്രസിഡന്‍റ്  ശ്രീമതി ഓമനകുമാരി ആശംസയര്‍പ്പിച്ച് സംസാരിച്ചു.സീനിയര്‍ അസിസ്റ്റന്‍റ് ശ്രീ.വാസുദേവന്‍ ചടങ്ങിന് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.മൂന്ന് ,നാല് ക്ലാസുകളിലെ ഏകദേശം എല്ലാ കുട്ടികളും ക്യാമ്പില്‍ പങ്കെടുത്തു.കുറെ രക്ഷിതാക്കളും ക്യാമ്പില്‍ പങ്കെടുക്കാന്‍
എത്തിയിരുന്നു. ശ്രീ.ഷൈജിത്ത് മാഷാണ് ക്ലാസ് കൈകാര്യം ചെയ്തത്.ക്യാമ്പിന്റെ ഭാഗമായി കുട്ടികള്‍ക്കും
രക്ഷിതാക്കള്‍ക്കും ചായയും ഉപ്പുമാവും ഉച്ചഭക്ഷണവും വിതരണം ചെയ്തു.രസകരമായ പ്രവര്‍ത്തനങ്ങളോടെയാണ്
ക്യാമ്പ് മുന്നോട്ട് നീങ്ങിയത്.വായ്ത്താരികളും,ഭാഷാകേളികളും ,കഥകളും ,അക്ഷരപ്പാട്ടുകളും,കളികളും,നിര്‍മാണ
പ്രവര്‍ത്തനങ്ങളും ഒക്കെയായി വൈകുന്നേരം 4.30 വരെ പരിപാടി നീണ്ടുനിന്നു. സാക്ഷരം കുട്ടികളെ ഓരോ
ഗ്രൂപ്പിലും നേതൃസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടും അവര്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടും ആണ് പരിപാടി ആസൂത്രണം ചെയ്തിരുന്നത്. എച്ച്.എം.ബേബിടീച്ചര്‍,വാസുദേവന്‍മാസ്റ്റര്‍,ഹേമടീച്ചര്‍,പ്രേമലതടീച്ചര്‍ എന്നിവര്‍
ക്യാമ്പിന് നേതൃത്വം നല്‍കി. 

1 comment: