News

അക്ഷരമുറ്റം ഉപജില്ലാമത്സരം ഒക്ടോബര്‍ 10 ന്.

Friday 3 April 2015

മികവ് പ്രദര്‍ശനവും വാര്‍ഷികാഘോഷവും



31.03.2015, ചൊവ്വ
2014-15 വര്‍ഷത്തില്‍ സ്കൂളില്‍ നടന്ന പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികളിലുണ്ടായ
മികവിന്റെ ഉല്‍പന്നങ്ങള്‍ രാവിലെ പത്തുമണിമുതല്‍ പ്രത്യേകം സജ്ജമാക്കിയ ക്ലാസ് മുറിയില്‍ പ്രദര്‍ശനത്തിനു വെച്ചു. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ സുകുമാരന്‍ സ്വന്തം കരവിരുതില്‍ ചിരട്ട,ചകിരി തുടങ്ങിയ പാഴ്വസ്തുക്കളില്‍ നിര്‍മിച്ച മനോഹരശില്‍പങ്ങളും തദവസരത്തില്‍ പ്രദര്‍ശനത്തിനു വെച്ചിരുന്നു. ബി.ആര്‍.സി ട്രെയിനര്‍മാരായ ശ്രീ.രാധാകൃഷ്ണന്‍ മാസ്റ്റര്‍, ശ്രീ.ശശി മാസ്റ്റര്‍ എന്നിവര്‍ രാവിലെതന്നെ പ്രദര്‍ശനം കണ്ട് വിലയിരുത്താന്‍ സ്കൂളില്‍ എത്തിയിരുന്നു. കുട്ടികളുടെ ഉല്‍പന്നങ്ങള്‍ പരിശോധിച്ച് വളരെനല്ല അഭിപ്രായമാണ് വിസിറ്റ് ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരത്തോടെ പള്ളിക്കരഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍,മെമ്പര്‍മാരായ ശ്രീ.ടി.നാരായണന്‍, ശ്രീമതി.പി.ഗംഗ, ശ്രീമതി.ബി.കൈരളി ,ബേക്കല്‍ എ..ഒ ശ്രീ.രവിവര്‍മ്മന്‍ സാര്‍,ബി.പി.ഒ ശ്രീ.ശിവാനന്ദന്‍ മാസ്റ്റര്‍ ,രക്ഷിതാക്കള്‍ ,നാട്ടുകാര്‍ തുടങ്ങി ഒരുപാട് ആളുകള്‍ പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു.
             വൈകുന്നേരം 05.30 തോടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികളുടേയും മികവുപ്രദര്‍ശനത്തിന്റേയും ഉദ്ഘാടനകര്‍മം വാര്‍ഡ് മെമ്പര്‍ ശ്രീമതി പി. ഗംഗയുടെ
അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കുന്നൂച്ചി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി പി.ബേബി ചടങ്ങിന് സ്വാഗതം ആശംസിച്ചു സംസാരിച്ചു. ..ഒ ശ്രീ.രവിവര്‍മ്മന്‍സാര്‍ കുട്ടികള്‍ക്കുള്ള കേഷ് അവാര്‍ഡുകളും,സര്‍ട്ടിഫിക്കറ്റുകളും,സമ്മാനങ്ങളും വിതരണം
ചെയ്തു. ശ്രീ.ടി.നാരായണന്‍,ശ്രീമതി.ബി.കൈരളി,ശ്രീ.പി.ബാലകൃഷ്ണന്‍,ശ്രീ.ശിവാനന്ദന്‍ മാസ്റ്റര്‍,ശ്രീ.രൂപേഷ്, ശ്രീ.വിനോദ്, ശ്രീ.വി.രാഘവന്‍,ശ്രീ.അംബുജാക്ഷന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ശ്രീ.വാസുദേവന്‍ മാസ്റ്റര്‍ ചടങ്ങിന് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ ആരംഭിച്ചു.രംഗപൂജ,ഗ്രൂപ്പ് ഡാന്‍സ്,ഒപ്പന,കൊയ്ത്ത് ഡാന്‍സ്,മയിലാട്ടം,തെയ്യം,മുച്ചിലോട്ടമ്മ,നാടോടിനൃത്തം,നാടന്‍പാട്ട്,ദേശഭക്തിഗാനം,ഇംഗ്ലീഷ് സ്കിറ്റ്,ഇംഗ്ലീഷ് പാട്ട്,വന്ദേമാതരം, അമ്മമാരുടെ തിരുവാതിര ,മംഗലംകളി തുടങ്ങിയ കലാരൂപങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു.