News

അക്ഷരമുറ്റം ഉപജില്ലാമത്സരം ഒക്ടോബര്‍ 10 ന്.

Sunday 31 August 2014

എസ്.എം.സി.യോഗം.

2014-15 വര്‍ഷത്തെ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി യോഗം 26-08-2014,ചൊവ്വാഴ്ച  ഉച്ചയ്ക്ക് 2.00മണിക്ക് സ്കൂളില്‍ ചേര്‍ന്നു.പുതിയ ചെയര്‍പേഴ്സണായി പ്രീതി.പി.കെ.ചുമതലയേറ്റു.യോഗ
ത്തില്‍ കഴിഞ്ഞകാലപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.വരുംകാലപ്രവര്‍ത്തനങ്ങള്‍
ചര്‍ച്ചചെയ്തു.സ്കൂളില്‍ പച്ചക്കറിത്തോട്ടം നിര്‍മ്മിക്കാന്‍ വേണ്ട സഹായസഹകരണങ്ങള്‍ മുന്‍ 
ചെയര്‍മാന്‍ ശ്രീ.ബാലകൃഷ്ണേട്ടന്‍ വാഗ്ദാനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീമതി പി.ഗംഗ 
യോഗത്തില്‍ പങ്കെടുത്തു.

Saturday 23 August 2014

അക്ഷരമുറ്റം ക്വിസ്

20-08-2014ന്  ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്കൂളില്‍ അക്ഷരമുറ്റം ക്വിസ് സംഘടിപ്പിച്ചു. ഷംന എന്‍ ഒന്നാം സ്ഥാനവും അജ്മല ഫര്‍വീന്‍ രണ്ടാം സ്ഥാനവും മിഥുന്‍.വി ,നിഗില്‍ എം എന്നിവര്‍ മൂന്നാം സ്ഥാനവും
നേടി.

വിജ്‍ഞാനോത്സവം

ആഗസ്റ്റ്  18-ന് തിങ്കളാഴ്ച ഉച്ചയ്ക് 2 മണിക്ക് യുറീക്ക വിജ്ഞാനോത്സവം ക്വിസ് മത്സരം സ്കൂളില്‍ നടന്നു.
നാലാം ക്ലാസിലെ ഷംന.എന്‍ ഒന്നാം സ്ഥാനവും  മിഥുന്‍. വി രണ്ടാം സ്ഥാനവും നേടി.

Blend

The second and the last spell of the BLEND training was held at the IT@SchoolProject District Office on 21 and 22 August 2014.

Sunday 17 August 2014

സ്വാതന്ത്ര്യദിനം

                                        സ്വാതന്ത്ര്യദിനാഘോഷം
             സ്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം പൊടിപൊടിച്ചു.പഞ്ചായത്ത് മെമ്പര്‍മാര്‍ ,നാട്ടുകാര്‍, രക്ഷിതാക്കള്‍
തുടങ്ങി എല്ലാവിധത്തില്‍പെട്ടവരും കുട്ടികളോടൊപ്പം സ്കൂളില്‍ സന്നിഹിതരായിരുന്നു. അസംബ്ലിയില്‍ എല്ലാവരു
ടേയും സാന്നിധ്യത്തില്‍ എച്ച്.എം. ശ്രീമതി.ബേബി ടീച്ചര്‍ പതാക ഉയര്‍ത്തി,അസംബ്ലിയെ അഭിസംബോധന
ചെയ്ത് സംസാരിച്ചു.
                   തുടര്‍ന്നുനടന്ന യോഗം എച്ച്.എം.ബേബിടീച്ചറുടെ സ്വാഗതഭാഷണത്തിനു ശേഷം വാര്‍ഡ് മെമ്പര്‍ ശ്രീമതി പി.ഗംഗയുടെ അധ്യക്ഷതയില്‍ മെമ്പര്‍ ശ്രീ.നാരായണേട്ടന്‍ ഉദ്ഘാടനം ചെയ്തു.യോഗത്തില്‍
2013-14 വര്‍ഷത്തില്‍ സ്കൂളില്‍ നിന്നും ഉന്നതവിജയം കൈവരിച്ച ആദിത്യ .വി ക്ക് യു.എ.ഇ.സഹൃദയകമ്മിറ്റി.
കണ്ണംവയല്‍ വകയായുള്ള ഒരു പാരിതോഷികവും കേഷ് അവാര്‍ഡും സമ്മാനിച്ചു.കമ്മിറ്റിമെമ്പര്‍ ശ്രീ.രാജന്‍,
മുന്‍ എച്ച്.എം.ശ്രീമതി.ഭാര്‍ഗ്ഗ്യവി ടീച്ചര്‍, വാസുദേവന്‍നമ്പൂതിരി, പി.ടി.എ.പ്രസിഡന്‍റ്  വി.രാഘവന്‍,എം.പി.ടി.എ.പ്രസിഡന്‍റ് ഓമനകുമാരി,തരംഗംക്ലബ്ബ് അംഗം ധനരാജ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.കുട്ടികളുടെ കലാപരിപാടികള്‍ക്കുശേഷം പ്രേമലത ടീച്ചര്‍ പരിപാടിക്ക്
നന്ദി പറഞ്ഞു. കുട്ടികള്‍ക്ക് മിഠായികളും പായസവും വിതരണം ചെയ്തു.
            പരിപാടിയുടെ ഭാഗമായി 14-8-2014ന് കുട്ടികള്‍ക്കായി ദേശീയപതാകനിര്‍മാണം സംഘടിപ്പിച്ചു.

Sunday 10 August 2014

സാക്ഷരം ആരംഭിച്ചു




4-8-2014 ന് ബേക്കല്‍ ബി.ആര്‍.സി.യില്‍ വെച്ച് നടന്ന എസ്.ആര്‍.ജി.കണ്‍വീനര്‍മാരുടെ യോഗത്തിനും ഉപജില്ലാതല സാക്ഷരം ഉദ്ഘാടനത്തിനും ശേഷം 5-8-2014 ന് ചൊവ്വാഴ്ച ഉച്ച യ്ക്ക് 1.30ന് സ്കൂളില്‍ എസ്.ആര്‍.ജി.യോഗം നടന്നു. പ്രധാന അജണ്ട സാക്ഷരം എന്നതായിരുന്നു. പരിപാടിയുടെ പ്രധാന ചുമതല വാസുദേവന്‍ മാഷിനും പ്രേമലത ടീച്ചര്‍ക്കും ഏല്‍പിച്ചു. ക്ലാസുകള്‍ വൈകുന്നേരം 3.30 മുതല്‍ 4.30 വരെ നടത്താനും യോഗത്തില്‍ തീരുമാനമായി.തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ വാസുദേവന്‍മാഷും ബുധന്‍,വ്യാഴം ദിവസങ്ങളില്‍ പ്രേമലതടീച്ചറും വെള്ളിയാഴ്ച ഹേമടീച്ചറും ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ തീരുമാനമായി.ഇടനേരത്ത് കുട്ടികള്‍ക്ക് ലഘു ഭക്ഷണം ഏര്‍പ്പാടാക്കാനും തീരുമാനിച്ചു. മൂന്നാം ക്ലാസിലേയും നാലാം ക്ലാസിലേയും കൂടിആകെ എട്ടു കുട്ടികളാണ് പരിപാടിയില്‍ ഉള്‍പ്പെടുന്നത്.ഇതിനായി 6-8-2014ന് സ്കൂള്‍പ്രവര്‍ത്തകസമിതി യുടേയും മാതൃസമിതിയുടേയും ഉള്‍പ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കളുടേയും യോഗം വിളിക്കാന്‍ തീരുമാനിച്ചുകൊണ്ട് എസ്.ആര്‍.ജി. യോഗം അവസാനിച്ചു.

പ്രവര്‍ത്തകസമിതി‌/മാതൃസമിതിയോഗവും സാക്ഷരം ഉദ്ഘാടനവും.


06.08.2014,ബുധന്‍ ഉച്ചയ്ക്ക് കൃത്യം 2.00മണിക്ക് തന്നെ യോഗം ആരംഭിച്ചു. പി.ടി..പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ ഹെഡ് മിസ്ട്രസ് സ്വാഗതം പറഞ്ഞു.സാക്ഷരം പരിപാടിയുടെ ഉദ്ഘാടനവും നടത്തിപ്പും സ്വാതന്ത്ര്യദിനാഘോഷം എന്നിങ്ങനെ രണ്ട് പ്രധാന അജണ്ടകളായിരുന്നു യോഗത്തിനുവെച്ചത്. രണ്ടിലും നല്ല ചര്‍ച്ചകള്‍ നടന്നു. സാക്ഷരം പരിപാടി
നടത്തിപ്പിനെസംബന്ധിച്ച് എസ്.ആര്‍.ജി.യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ യോഗം അംഗീ കരിച്ചു.
സ്വാതന്ത്ര്യദിനാഘോഷം ഗംഭീരമാക്കാനും യോഗം തീരുമാനിച്ചു.മഹത് വ്യക്തികളേയും പ്രമുഖരേയും ക്ഷണിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നുവന്നു.അന്നേ ദിവസത്തെ അസംബ്ലിയിലും മറ്റു ചടങ്ങുകളിലും എല്ലാ കുട്ടികളേയും രക്ഷിതാക്കളേയും നാട്ടുകാരേയും പങ്കെടുപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. പ്രവര്‍ത്തകസമിതിയുടേയും മാതൃസമിതിയുടേയും വകയായി കുട്ടികള്‍ക്ക് പാല്‍പ്പായസം വിതരണം ചെയ്യാനും യോഗത്തില്‍ തീരുമാനമെടുത്തു. തുടര്‍ന്ന് കൃത്യം 3.15ന് സാക്ഷരം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങായിരുന്നു.
പി.ടി..പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍തന്നെ വാര്‍ഡ് മെമ്പര്‍ ശ്രീമതി.പി.ഗംഗ കുട്ടികള്‍ക്ക് വര്‍ക്ക്ഷീറ്റ് വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് അംഗങ്ങളും സംസാരിച്ചു. മാതൃസമിതി പ്രസിഡണ്ട് ശ്രീമതി ഓമനകുമാരി നന്ദി പറഞ്ഞ തോടെ യോഗം അവസാനിച്ചു. കൃത്യം 3.30ന് തന്നെ പ്രേമലതടീച്ചര്‍ സാക്ഷരം ക്ലാസ് ആരംഭിച്ചു. 4.45വരെ ക്ലാസ് നീണ്ടുപോയി.

എസ്.ആര്‍.ജി.യോഗം


ഹിരോഷിമ-നാഗസാക്കി-ക്വിറ്റ് ഇന്ത്യ അനുസ്മരണം
08.08.2014ന് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം അനുസ്മരണപരിപാടിയും യുദ്ധവിരുദ്ധപ്രതിജ്ഞയും റാലിയും നടത്തി. ബാലസഭയിലാണ് അനുസ്മരണപരിപാടി
നടത്തിയത്. രണ്ടാം ലോകമഹായുദ്ധത്തെകുറിച്ചും ഹിരോഷിമ-നാഗസാക്കി ബോംബ്
വര്‍‍ഷത്തെകുറിച്ചും അതിന്റെ ഭീകരതയെകുറിച്ചും ഇന്ന് നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ
കുറിച്ചും വാസുദേവന്‍മാഷും പ്രേമലതടീച്ചറും കുട്ടികളോട് സംസാരിച്ചു. ഇതില്‍നിന്നും
ആവേശംകൊണ്ട കുട്ടികള്‍ യുദ്ധവിരുദ്ധമുദ്രാവാക്യങ്ങളും പോസ്റ്ററുകളും തയ്യാറാക്കി.ക്വിറ്റ്
ഇന്ത്യാദിനഅനുസ്മരണവും ഇതോടനുബന്ധിച്ച് നടന്നു. തുടര്‍ന്ന് സ്കൂള്‍മുറ്റത്തേക്കിറങ്ങിയ
കുട്ടികള്‍ വൃത്താകൃതിയില്‍നിന്ന് യുദ്ധവിരുദ്ധപ്രതിജ്ഞയെടുത്തു.പിന്നീട് വരിവരിയായി
നിരന്ന് പ്ലക്കാര്‍ഡുകള്‍പിടിച്ച് ഉറക്കെ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് റാലി നടത്തി.