26.06.2015, വെള്ളി ഉച്ചയ്ക്ക് 2.30 ന് ബഹു. എം.പി യുടെ അഭാവത്തില്‍ ഉദുമ എം.എല്‍.എ ,ശ്രീ .കെ.കുഞ്ഞിരാമന്‍ അവര്‍കള്‍ നാടമുറിച്ചും നിലവിളക്ക് കൊളുത്തിയും പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. മെമ്പര്‍ ശ്രീ.ടി.നാരായണന്‍ പരിപാടിക്ക് സ്വാഗതം ആശംസിച്ചു.പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. കെട്ടിടത്തിനായി ഫണ്ട് അനുവദിച്ചുതന്ന എം.എല്‍.എ,നിര്‍മാണം ഏറ്റെടുത്ത് പൂര്‍ത്തിയാക്കിത്തന്ന കോണ്‍ട്രാക്ടര്‍ എന്നിവര്‍ക്ക്
ഉപഹാരം നല്‍കി ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മെമ്പര്‍മാര്‍ ,മുന്‍ ഹെഡ് മാസ്റ്റര്‍മാര്‍ ,
നാട്ടിലെ പ്രമുഖര്‍ ,ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്കൂള്‍ ഹെഡ് മിസ്ട്രസ് ശ്രീമതി രാജേശ്വരി ടീച്ചര്‍ ചടങ്ങിന് നന്ദി പറഞ്ഞു. പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ലഘുഭക്ഷണം വിതരണം ചെയ്തു.