News

അക്ഷരമുറ്റം ഉപജില്ലാമത്സരം ഒക്ടോബര്‍ 10 ന്.

Friday 19 December 2014

ക്രിസ്തുമസ് ആഘോഷം

ഞങ്ങളുടെ കുട്ടികള്‍ക്ക്  ക്രിസ്തുമസ്  ആഘോഷം.
      കുട്ടികളും  അധ്യാപകരും   എസ്.എം.സി അംഗങ്ങളും മറ്റ് രക്ഷിതാക്കളും  പഞ്ചായത്ത്
മെമ്പര്‍മാരും എല്ലാവരും പങ്കെടുത്തുകൊണ്ട്  ഗംഭീരസദ്യ. സദ്യയ്ക്കുശേഷം എല്ലാവരുംകൂടി
കേക്ക് മുറിച്ചു. കേക്കും മിഠായിയും  എല്ലാവര്‍ക്കും  വിതരണം ചെയ്തു.പരീക്ഷ ഉണ്ടായിരുന്നതു
കൊണ്ട് മറ്റ് ആഘോങ്ങളൊന്നും നടത്തിയില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരു നല്ല ക്രിസ്മസ് ആഘോഷമായിരുന്നു ഞങ്ങള്‍ക്കിന്ന്.












Saturday 13 December 2014


സാക്ഷരം പ്രഖ്യാപനം

10.12.2014,ബുധന്‍
      ഉച്ചയ്ക്ക് 2.30 ന്  സ്കൂളില്‍ വെച്ച്  സാക്ഷരപ്രഖ്യാപനം ചടങ്ങ് നടന്നു. എച്ച്.എം. ശ്രീമതി
പി.ബേബി ടീച്ചര്‍ ചടങ്ങിന് സ്വാഗതം പറഞ്ഞ് സംസാരിച്ചു.അഞ്ചു ഘട്ടങ്ങളിലായി നടത്തിയ
സാക്ഷരം  പരിപാടിയുടെ മികവും കുട്ടികളില്‍ വന്ന മാറ്റവും  സംസാരത്തിനിടയില്‍ എടുത്തു പറഞ്ഞു. 
      പി.ടി.എ പ്രസിഡന്റ്  ശ്രീ.രാഘവന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. സാക്ഷരപ്രഖ്യാപനത്തിന്റെ പ്രാധാന്യത്തെകുറിച്ചും കുട്ടികളിലുണ്ടായ മാറ്റത്തെകുറിച്ചും
അദ്ദേഹം പ്രതിപാദിച്ചു.
      51 ദിവസത്തെ ക്ലാസ് അനുഭവങ്ങളെകുറിച്ചുള്ള  റിപ്പോര്‍ട്ട്  ശ്രീ.വാസുദേവന്‍
മാസ്റ്റര്‍ അവതരിപ്പിച്ചു. ഓരോ ഘട്ടത്തിലും  കുട്ടികളില്‍ വന്ന മാറ്റങ്ങളെകുറിച്ചും 
കുട്ടികളിലുണ്ടായ മൊത്തം മാറ്റങ്ങളെകുറിച്ചും വളരെ വിശദമായി അദ്ദേഹം  സംസാരിച്ചു.
       തുടര്‍ന്ന്  വാര്‍ഡ് മെമ്പര്‍ ശ്രീമതി പി.ഗംഗ ഔപചാരികമായി സാക്ഷരം പ്രഖ്യാപനം
നടത്തി.
     കുട്ടികള്‍ തയ്യാറാക്കിയ സര്‍ഗാത്മകരചനകളുടെ പതിപ്പ്  പി.ടി.എ പ്രസിഡണ്ടിന് 
കൈമാറിക്കൊണ്ട് എച്ച്.എം പ്രകാശനകര്‍മം നിര്‍വഹിച്ചു.തുടര്‍ന്ന് പ്രദേശവാസിയായ
ശ്രീ.സി.രവീന്ദ്രന്‍ കുട്ടികള്‍ക്കായി സ്പോണ്‍സര്‍ ചെയ്ത കഥാപുസ്തകങ്ങള്‍ വാര്‍ഡ് മെമ്പറും
പി.ടി.എ വൈസ് പ്രസിഡണ്ടും മാതൃസമിതിപ്രസിഡണ്ടും ചേര്‍ന്ന് കുട്ടികള്‍ക്ക് നല്‍കി.
      ഹേമടീച്ചര്‍,മാതൃസമിതിപ്രസിഡണ്ട് ഓമനകുമാരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്
സംസാരിച്ചു.തുടര്‍ന്ന് പ്രേമലതടീച്ചര്‍ സാക്ഷരംകുട്ടികള്‍ക്കും പരിപാടിക്കും എല്ലാവിധ ആശംസ
കളും അര്‍പ്പിച്ചുകൊണ്ട്  ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
 തുടര്‍ന്ന് സാക്ഷരംകുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.

Saturday 6 December 2014

സബ് ജില്ലാ കലോത്സവം

ബേക്കല്‍ സബ് ജില്ലാകലോത്സവം ഡിസംബര്‍ 1,2,3,4,5 തിയതികളിലായി പുല്ലൂര്‍ ഗവ.എല്‍.പി.സ്കൂളില്‍
വെച്ച്  നടന്നു. ഞങ്ങളുടെ സ്കൂളില്‍ നിന്നും ചിത്രരചന- പെന്‍സില്‍,ജലച്ചായം,കടങ്കഥ,കഥാകഥനം,കവിതാലാപനം,മാപ്പിളപ്പാട്ട്,ലളിതഗാനം,സംഘഗാനം,
ദേശഭക്തിഗാനം,നാടോടിനൃത്തം സിംഗിള്‍ എന്നീ ഇനങ്ങളില്‍ കുട്ടികള്‍ പങ്കെടുത്തു. എല്ലാ ഇനങ്ങളിലും
ഗ്രേഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
 

പച്ചക്കറി വിളവെടുപ്പ്.

സ്കൂളില്‍ കുട്ടികളും പി.ടി.എ യും ചേര്‍ന്ന് നട്ടുവളര്‍ത്തിയ പയര്‍,ചീര തുടങ്ങിയവ വിളവെടുത്തു.വിളവെടുത്ത പച്ചക്കറികള്‍ കുട്ടികള്‍ക്കുതന്നെ ഉച്ചഭക്ഷണത്തിന് വിഭവങ്ങള്‍ തയ്യാറാക്കിക്കൊടുത്തു.

ഡിസംബര്‍ 1

ഡിസംബര്‍ 1 ലോക എയിഡ്സ്  ദിനം  അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ്  കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസംബ്ലിയുടെ നേതൃത്വം കുട്ടികള്‍ തന്നെയായിരുന്നു.