News

അക്ഷരമുറ്റം ഉപജില്ലാമത്സരം ഒക്ടോബര്‍ 10 ന്.

Saturday 15 November 2014

സാലഡ് തയ്യാര്‍




ക്ലാസ്  പ്രവര്‍ത്തനത്തിന്റെ  ഭാഗമായി  മൂന്നാം ക്ലാസിലെ കുട്ടികള്‍  ക്ലാസില്‍  സാലഡ്  തയ്യാറാക്കി.വേവിക്കാതെയും പച്ചക്കറികള്‍ കഴിക്കാം എന്നു് കുട്ടികള്‍  മനസ്സിലാക്കി.

രക്ഷാകര്‍തൃസംഗമം






നവംബര്‍  14 , വെള്ളി,
എസ്.എസ്.എ യുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം  സ്കൂളില്‍ രക്ഷാകര്‍തൃസംഗമം സംഘടിപ്പിച്ചു.ഉച്ചയ്ക്ക്  2.മണിയോടെ അമ്പതോളം രക്ഷാകര്‍ത്താക്കള്‍ സംഗമത്തിനായി എത്തി. രണ്ട് വാര്‍ഡ് മെമ്പര്‍മാരും
പി.ടി.എ പ്രസിഡണ്ടും സംഗമത്തിനെത്തി. പി.ടി.എ പ്രസിഡണ്ട്  ശ്രീ വി.രാഘവന്റെ അധ്യക്ഷതയില്‍
സ്കൂള്‍ ഹെഡ്മിസ്ട്രസ്  ശ്രാമതി  പി.ബേബി ടീച്ചര്‍ സംഗമത്തിന്  സ്വാഗതം  പറഞ്ഞു. വാര്‍ഡ് മെമ്പര്‍ 
ശ്രീമതി പി.ഗംഗ സംഗമം ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത്  മെമ്പര്‍  ശ്രീമതി  ബി.കൈരളി ,മാതൃ
സമിതി  പ്രസിഡണ്ട്  ശ്രീമതി ഓമനകുമാരി ,ശ്രീമതി  ഹേമ വി.പി  എന്നിവര്‍  ആശംസകള്‍  
അര്‍പ്പിച്ച്  സംസാരിച്ചു. തുടര്‍ന്ന്   പ്രേമലത ടീച്ചര്‍,വാസുദേവന്‍  മാഷ്  എന്നിവര്‍ ക്ലാസുകള്‍
കൈകാര്യം ചെയ്തു. എസ്.എസ്.എ യുടെ  മൊഡ്യൂള്‍ പ്രകാരം  ക്ലാസുകള്‍  പുരോഗമിച്ചു.കുട്ടികളുടെ
വളര്‍ച്ച, ആരോഗ്യം , പഠനം  എന്നീ മേഘലകളില്‍ ഊന്നിക്കൊണ്ടായിരുന്നു  ക്ലാസുകളും  ചര്‍ച്ചയും
നടന്നത്. സ്മാര്‍ട്ട് സ്കൂള്‍ ,ക്ലീന്‍ സ്കൂള്‍ നടപ്പാക്കുന്നതില്‍ രക്ഷിതാക്കളുടെ  സഹകരണം  ഉറപ്പിക്കാന്‍
സാധിച്ചു. ലൈറ്റ് റിഫ്രഷ് മെന്റായി  കാപ്പിയും ബിസ്കറ്റും  നല്‍കി. 4.30 വരെ പരിപാടി നീണ്ടുപോയി.
ഹേമടീച്ചര്‍  നന്ദി പറഞ്ഞതോടെ പരിപാടി അവസാനിച്ചു.

പ്രത്യേക ബാലസഭ





14.11.2014,വെള്ളി
ശിശുദിനം പ്രമാണിച്ച്  രാവിലെ സ്കൂളില്‍ അസംബ്ലി സംഘടിപ്പിച്ചു. തുടര്‍ന്ന്  കുട്ടികളുടെ പ്രത്യേകബാലസഭ സ്കൂള്‍ ഹെഡ്മിസ്ട്രസ്  ശ്രീമതി  പി.ബേബിടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സാക്ഷരം കുട്ടികളെ ഫോക്കസ്  ചെയ്തുകൊണ്ടാണ്
പരിപാടി സംഘടിപ്പിച്ചത്. നാലാം ക്ലാസിലെ ആയിഷത്തില്‍ ഷെറീന പരിപാടിക്ക് സ്വാഗതം   പറഞ്ഞു .
അധ്യാപകരായ വാസുദേവന്‍മാഷും ,ഹേമടീച്ചറും ,പി.ടി.എ.അംഗമായ മല്ലിക എ.വി യും പരിപാടിക്ക്  
ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന്  കുട്ടികളുടെ വിവിധപരിപാടികളായിരുന്നു. സാക്ഷരം 
കുട്ടികള്‍ ഒറ്റയ്ക്കും ഗ്രൂപ്പുകളായും പരിപാടികള്‍ അവതരിപ്പിച്ചു.എല്ലാവരും വളരെ ഉത്സാഹത്തിലായിരുന്നു.മിക്കവാറും
എല്ലാ അവതരണങ്ങളിലും  സാക്ഷരം കുട്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നത്  പ്രശംസനീയവും സന്തോഷകരവും ആയിരുന്നു. ഉച്ചയ്ക്ക് 1.മണിയോടെ  മുഹമ്മദ് തബ്ഷീര്‍ പരിപാടിക്ക് നന്ദി പറഞ്ഞതോടെ
പരിപാടി അവസാനിച്ചു.

വിളവെടുപ്പ്



സ്കൂളില്‍ നട്ടുവളര്‍ത്തിയ കൂവരക് കുട്ടികളും അധ്യാപകരും മറ്റുള്ളവരും ചേര്‍ന്ന്  വിളവെടുത്തു. കൂവരക് കിഴങ്ങുകള്‍ പുഴുങ്ങിയെടുത്ത്  എല്ലാകുട്ടികള്‍ക്കും വിതരണം ചെയ്തു.