News

അക്ഷരമുറ്റം ഉപജില്ലാമത്സരം ഒക്ടോബര്‍ 10 ന്.

Wednesday 29 October 2014

സ്വീകരണം


29.10.2014 ,ബുധന്‍
         ബേക്കല്‍ സബ് ജില്ലാ കായികമേളയ്ക്കുള്ള  ദീപശിഖാപ്രയാണം  കല്ല്യോട്ട് ജി.എച്ച്.എസ്.എസ്  ല്‍ നിന്നും ആരംഭിച്ച്  ജി.എച്ച്.എസ്.എസ്  ഉദുമയിലേക്ക് നീങ്ങുന്നതിനിടയില്‍ ഞങ്ങളുടെ സ്കൂളിലെ കുട്ടികളുടേയും
പി.ടി.എ യുടേയും നാട്ടുകാരുടേയും  സ്വീകരണം ഏറ്റുവാങ്ങി.ഉച്ചയ്ക്ക് 12.30 നോടടുത്ത്  ഗ്രൗണ്ടില്‍ പ്രവേശിച്ച
ദീപശിഖാപ്രയാണത്തെ സ്കൂള്‍ ലീഡര്‍ അര്‍ജുന്‍ . കെ മാലയിട്ട് സ്വീകരിച്ചു. ദീപശിഖ ഏറ്റുവാങ്ങിക്കൊണ്ട് അര്‍ജുനും സ്കൂളിലെ മറ്റ് അത് ലറ്റുകളും  ഗ്രൗണ്ടില്‍ ഒരുവട്ടം വലംവെച്ചു. അധ്യാപകരും പി.ടി.എ യും ചേര്‍ന്ന്
ഒരുക്കിയ കാപ്പി സല്‍ക്കാരം സ്വീകരിച്ച്  പ്രയാണം പാക്കം-പള്ളിക്കരയിലേക്ക്  നീങ്ങി.

Tuesday 28 October 2014

ശാസ്ത്രോത്സവം-പ്രവൃത്തി പരിചയ-ഗണിതശാസ്ത്രമേള

ബേക്കല്‍ ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയമേള ഒക്ടോബര്‍ 27,28 തിയതികളില്‍ ഇക്ബാല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടന്നു.ഞങ്ങളുടെ സ്കൂളില്‍ നിന്ന് ആറ് കുട്ടികള്‍ തല്‍സമയമത്സരത്തില്‍ പങ്കെടുത്തു.ഇതില്‍ എല്ലാ കുട്ടികളും ഗ്രേഡ് കരസ്ഥമാക്കി.വെജിറ്റബിള്‍ പ്രിന്റിങ് -ഷംന .കെ -എ ഗ്രേഡോടെ മൂന്നാം സ്ഥാനം  കരസ്ഥമാക്കി.ബീഡ്സ് വര്‍ക്ക്--കരീമ നസ്രീന്‍ -എ ഗ്രേഡ് ,എംബ്രോയിഡറി--അജ്മല ഫര്‍വീന്‍- എ ഗ്രേഡ് ,പേപ്പര്‍ ക്രാഫ്റ്റ്--ഫാത്തിമത്ത് ജുമൈന .കെ -ബി ഗ്രേഡ് ,അഗര്‍ബത്തി നിര്‍മാണം--അര്‍ജുന്‍ പി.വി -സി  ഗ്രേഡ് ,ഗണിതപസില്‍-ഷംന.എന്‍ -എ ഗ്രേഡ്  എന്നിങ്ങനെയാണ്  ഞങ്ങളുടെ കുട്ടികളുടെ ഗ്രേഡ് നില.എല്ലാവരും നല്ല നിലവാരം  പുലര്‍ത്തി .

Thursday 23 October 2014

പ്രവൃത്തിപരിചയമേള

സബ് ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയമേളയില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ ഒരുങ്ങുന്നു.ഫാബ്രിക് പ്രിന്റിങ്,എംബ്രോയിഡറിവര്‍ക്ക് ,പേപ്പര്‍ക്രാഫ്റ്റ്,ബീഡ്സ് വര്‍ക്ക് ,അഗര്‍ബത്തിനിര്‍മാണം,ഗണിതപസില്‍ തുടങ്ങിയ ഇനങ്ങളിലാണ് കുട്ടികള്‍ പങ്കെടുക്കുന്നത്.

Thursday 16 October 2014

ശുചിത്വഭാരതം

    പ്രധാനമന്ത്രിയുടെ ശുചിത്വഭാരതം പദ്ധതിക്ക് അനുഭാവം പ്രകടിപ്പിച്ച് മാതൃസമിതി അംഗങ്ങള്‍ സ്കൂള്‍പരിസരം
വൃത്തിയാക്കി.

Monday 13 October 2014

പച്ചക്കറിത്തോട്ടം

          സ്കൂളില്‍ പച്ചക്കറിത്തോട്ടം നിര്‍മാണത്തിന്  തുടക്കം കുറിച്ചു.പനയാല്‍ വില്ലേജിലെ പ്രമുഖ കര്‍ഷകനായ
ശ്രീ.പി.ബാലകൃഷ്ണേട്ടനാണ് സംരഭത്തിന് തുടക്കം കുറിച്ചത്.

Tuesday 7 October 2014

എസ്.ആര്‍.ജി.യോഗം

സാക്ഷരം രണ്ടാം ഘട്ടപരീക്ഷനടത്തിപ്പുമായി ബന്ധപ്പെട്ട് എസ്.ആര്‍.ജി യോഗം ചേര്‍ന്നു .8.10.2014ന്
ഉച്ചയ്ക്കുശേഷം 3.30 മുതല്‍ 4.30 വരെ പരീക്ഷ നടത്താന്‍ തീരുമാനിച്ചു.വ്യാഴാഴ്ച 9.10.2014ന് ഉച്ചയ്ക്കു്
2.30ന് എല്ലാക്ലാസുകളുടേയും C.P.T.A യോഗം വിളിക്കാന്‍ ധാരണയായി. പാദവാര്‍ഷികമൂല്യനിര്‍ണയവുമായി
ബന്ധപ്പെട്ട കാര്യങ്ങളാണ്  യോഗത്തിന്റെ മുഖ്യ അജണ്ടയായി വെക്കാന്‍ തീരുമാനിച്ചത്.സ്കൂള്‍ ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു.ബ്ലോഗിന്റെ സബ് ജില്ലാതല വിജയത്തില്‍ എല്ലാവരും സന്തോഷം പങ്കുവെച്ചു.

Friday 3 October 2014

ഗാന്ധിജയന്തി ആഘോഷം.




ഒക്ടോബര്‍ 2 വ്യാഴാഴ്ച സ്കൂളില്‍ ഗാന്ധിജയന്തി ആഘോഷം നടന്നു. രാവിലെ 9.30ന് സ്കൂളില്‍ അസംബ്ലി സംഘടിപ്പിച്ചു.പ്രേമലത ടീച്ചര്‍ അസംബ്ലിയില്‍ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.കുട്ടികള്‍ക്ക്
ഗാന്ധിജയന്തിദിന ആശംസകള്‍ നേര്‍ന്നു.എസ് .എസ്.ജി അംഗം ശ്രീമതി പ്രീത കുട്ടികള്‍ക്ക് ഗാന്ധിജിയുടെ
ചില കുട്ടിക്കാല അനുഭവങ്ങള്‍ പറഞ്ഞുകൊടുത്തു.കുട്ടികള്‍ക്ക് മിഠായിവിതരണം നടത്തി.പ്രീ പ്രൈമറി അധ്യാപിക ശ്രീമതി സജിതയുടെ നേതൃത്വത്തില്‍  സ്കൂള്‍പരിസരം വൃത്തിയാക്കി.







മികച്ച ബ്ലോഗായി തെരഞ്ഞെടുക്കപ്പെട്ടു.

ബേക്കല്‍ ഉപജില്ലയിലെ സ്കൂള്‍ ബ്ലോഗുകളുടെ വിലയിരുത്തലില്‍ ഉപജില്ലയിലെ മികച്ച മൂന്നു ബ്ലോഗുകളില്‍ ഒന്നായി ജി.എല്‍.പി.എസ്.ചെര്‍ക്കാപ്പാറയുടെ സ്കൂള്‍ ബ്ലോഗ് തെരഞ്ഞെടുക്കപ്പെട്ടു.ബേക്കല്‍ ബി.ആര്‍.സി.
യില്‍ വെച്ച് നടന്ന ചടങ്ങില്‍ ബേക്കല്‍ എ.ഇ.ഒ ശ്രീ.രവിവര്‍മന്‍സാറിന്റെ സാന്നിധ്യത്തില്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പി.വി.കൃഷ്ണകുമാര്‍ സാറില്‍ നിന്ന് സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ബേബി ടീച്ചര്‍ ഉപഹാരം ഏറ്റുവാങ്ങി.