News

അക്ഷരമുറ്റം ഉപജില്ലാമത്സരം ഒക്ടോബര്‍ 10 ന്.

Tuesday 27 January 2015

റിപ്പബ്ലിക്ദിനം

സ്കൂളില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാവിലെ 9 മണിയോടെ സ്കൂള്‍ അസംബ്ലി ചേര്‍ന്നു. പ്രേമലതടീച്ചര്‍ പതാക ഉയര്‍ത്തി,കുട്ടികളോട്  സംസാരിച്ചു.എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി ഓമനകുമാരി ആശംസകള്‍
നേര്‍ന്ന്  സംസാരിച്ചു. കുട്ടികള്‍ക്ക്  മധുരം വിതരണം ചെയ്തു.

Thursday 22 January 2015

ചങ്ങാതിക്കണക്ക്-മെട്രിക് മേള

എസ്.എസ്.എ യുടെ  ചങ്ങാതിക്കണക്ക്--മെട്രിക് അളവുകള്‍  കുട്ടികള്‍ക്ക്  ലളിതവും സുഗമവും ആക്കുന്നതിനുവേണ്ടിയുള്ള പരിപാടിയുടെ  പ്രാരംഭപ്രവര്‍ത്തനങ്ങള്‍  സ്കൂളില്‍ ആരംഭിച്ചു.മൂന്ന്,നാല്
ക്ലാസുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ്  പ്രവര്‍ത്തനങ്ങള്‍  നടത്തുന്നത്.ഭാരം,നീളം,ഉള്ളളവ്,സമയം
തുടങ്ങിയ അളവുകളാണ്  ഉള്‍പ്പെടുത്തിയിരിക്കുന്നത്.തുടര്‍ന്ന്  മെട്രിക്  ഉപകരണങ്ങളുടെ നിര്‍മാണശില്പശാലയും
ക്യാമ്പും നടത്തുന്നതാണ്.

സി.പി.ടി.എ.യോഗം

09.01.2015,വെള്ളിയാഴ്ച  ഉച്ചയ്ക്ക്  2 മണിക്ക്   സ്കൂളില്‍ എല്ലാക്ലാസുകളുടേയും  സി.പി.ടി.എ യോഗം  നടന്നു.
അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണയമായിരുന്നു  പ്രധാന അജണ്ട.

Sunday 4 January 2015

ജനറല്‍ബോഡിയോഗവും യൂണിഫോം വിതരണവും

01.01.2015, വ്യാഴം,
        ഉച്ചയ്ക്ക്  രണ്ടു മണിക്ക് സ്കൂള്‍ ജനറല്‍ബോഡി യോഗം നടന്നു. സ്കൂള്‍വാര്‍ഷികാഘോഷവും
സൗജന്യയൂണിഫോം വിതരണവും മറ്റിനങ്ങളുമായിരുന്നു  പ്രധാന അജണ്ട.പി.ടി.എ പ്രസിഡണ്ട്
ശ്രീ.വി.രാഘവന്‍ അധ്യക്ഷതവഹിച്ചു. സ്കൂള്‍ എച്ച്.എം  ശ്രീമതി ബേബി ടീച്ചര്‍ യോഗത്തിന് സ്വാഗതം പറഞ്ഞു. വാര്‍ഷികാഘോഷം നടത്തുന്നതിനുള്ള  ചര്‍ച്ചയ്ക്കുശേഷം ഈ വര്‍ഷം  കുട്ടികള്‍ക്കു്  സര്‍ക്കാര്‍ അനുവദിച്ച സൗജന്യയൂണിഫോം വിതരണവും നടന്നു. യൂണിഫോം
വിതരണത്തിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ടും എച്ച്.എം ഉം കൂടി നിര്‍വഹിച്ചു. യൂണിഫോം
വിതരണത്തിനുശേഷം 04.15 ന് യോഗം പിരിച്ചുവിട്ടു.