4-8-2014 ന്
ബേക്കല്‍ ബി.ആര്‍.സി.യില്‍
വെച്ച് നടന്ന എസ്.ആര്‍.ജി.കണ്‍വീനര്‍മാരുടെ
യോഗത്തിനും ഉപജില്ലാതല
സാക്ഷരം ഉദ്ഘാടനത്തിനും ശേഷം
5-8-2014 ന് ചൊവ്വാഴ്ച
ഉച്ച യ്ക്ക് 1.30ന്
സ്കൂളില്‍ എസ്.ആര്‍.ജി.യോഗം
നടന്നു. പ്രധാന
അജണ്ട സാക്ഷരം എന്നതായിരുന്നു.
പരിപാടിയുടെ പ്രധാന
ചുമതല വാസുദേവന്‍ മാഷിനും
പ്രേമലത ടീച്ചര്‍ക്കും
ഏല്‍പിച്ചു. ക്ലാസുകള്‍
വൈകുന്നേരം 3.30 മുതല്‍
4.30 വരെ നടത്താനും
യോഗത്തില്‍ തീരുമാനമായി.തിങ്കള്‍,ചൊവ്വ
ദിവസങ്ങളില്‍ വാസുദേവന്‍മാഷും
ബുധന്‍,വ്യാഴം
ദിവസങ്ങളില്‍ പ്രേമലതടീച്ചറും
വെള്ളിയാഴ്ച ഹേമടീച്ചറും
ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍
തീരുമാനമായി.ഇടനേരത്ത്
കുട്ടികള്‍ക്ക് ലഘു ഭക്ഷണം
ഏര്‍പ്പാടാക്കാനും തീരുമാനിച്ചു.
മൂന്നാം ക്ലാസിലേയും
നാലാം ക്ലാസിലേയും കൂടിആകെ
എട്ടു കുട്ടികളാണ് പരിപാടിയില്‍
ഉള്‍പ്പെടുന്നത്.ഇതിനായി
6-8-2014ന്
സ്കൂള്‍പ്രവര്‍ത്തകസമിതി
യുടേയും മാതൃസമിതിയുടേയും
ഉള്‍പ്പെടുന്ന കുട്ടികളുടെ
രക്ഷിതാക്കളുടേയും യോഗം
വിളിക്കാന്‍ തീരുമാനിച്ചുകൊണ്ട്
എസ്.ആര്‍.ജി.
യോഗം അവസാനിച്ചു.
No comments:
Post a Comment