News

അക്ഷരമുറ്റം ഉപജില്ലാമത്സരം ഒക്ടോബര്‍ 10 ന്.

Tuesday 30 September 2014

കുട്ടികൾക്ക് പച്ചക്കറി വിത്ത്‌ വിതരണം നടത്തി.



 
പച്ചക്കറികൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂള്‍കുട്ടികള്‍ക്ക് പച്ചക്കറിവിത്ത് വിതരണം നടത്തി.
പനയാല്‍ കൃഷിയോഫീസാണ് വിത്തുവിതരണം ഏര്‍പ്പാടാക്കിയത്.പി.ടി.എ.പ്രസിഡണ്ട് ശ്രീ.വി.രാഘവന്റെ
അധ്യക്ഷതയില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ബേബിടീച്ചര്‍ സ്വാഗതം പറഞ്ഞു. നാട്ടിലെ പ്രമുഖകര്‍ഷകന്‍
ശ്രീ.ബാലകൃഷ്ണേട്ടന്‍ കുട്ടികള്‍ക്കുള്ള വിത്തുവിതരണത്തിന്റെ ഉദ്ഘാടനം നടത്തി.






ബ്ലോഗ്‌ ഉദ്ഘാടനം

സ്കൂള്‍ ബ്ലോഗിന്റെ  ഉദ്ഘാടനം 29-09-2014 തിങ്കളാഴ്ച ഉച്ചയ്ക്ക്  2.30ന് സ്കൂള്‍ പി.ടി.എ.പ്രസിഡണ്ട് ശ്രീ.വി.രാഘവന്‍ നിര്‍വ്വഹിച്ചു.



Monday 29 September 2014

മംഗള്‍യാന്‍ വിജയം

മംഗള്‍യാന്‍ വിജയം


ആഹ്ലാദം പങ്കിട്ട് ജി.എല്‍.പി.എസ്.ചെര്‍ക്കാപ്പാറയിലെ
കുട്ടികളും. രാവിലത്തെ സ്കൂള്‍ അസംബ്ലിയില്‍ കുട്ടികള്‍ ആഹ്ളാദാരവം മുഴക്കി മംഗള്‍യാന് വിജയാശംസകള്‍ നേര്‍ന്നു. ഹെഡ്മിസ്ട്രസ് കുട്ടികളെ അഭിസംബോധന ചെയ്തു. ഉച്ചയ്ക്കശേഷം ബാലസഭയില്‍ വാസുദേവന്‍ നമ്പൂതിരി, പ്രേമലതടീച്ചര്‍, ഷംന,അര്‍ജ്ജുന്‍ എന്നീ കുട്ടികളും ചൊവ്വയെ കുറിച്ചും മറ്റ് ഗ്രഹങ്ങളെ കുറിച്ചും ഐഎസ്ആര്‍ഓ യുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദമായി സംസാരിച്ചു.

കെട്ടിട നിര്‍മ്മാണം ശിലാസ്ഥാപനം

ബഹുമാനപ്പെട്ട ഉദുമ എം എല്‍ എ ശ്രീ കെ കുഞ്ഞിരാമന്‍ അവര്‍കള്‍ മണ്ഡലത്തിലെ ആസ്തി വികസന ഫണ്ടില്‍ നിന്നും ചെര്കപ്പാര ഗവ എല്‍ പി സ്കൂളിനു  നാല്‍പ്പതു ലക്ഷം രൂപ അനുവദിച്ചുകൊണ്ട്  നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2014 സെപ്റ്റംബര്‍ 29 തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് നടന്നു.

Sunday 21 September 2014

സാക്ഷരം 2014 ഉണര്‍ത്ത് പഠനക്യാമ്പ്

ഉണര്‍ത്ത് പഠനക്യാമ്പ്-സാക്ഷരം 2014
20-09-2014,ശനിയാഴ്ച രാവിലെ 10 മണിക്ക് വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബി.കൈരളി ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡന്‍റ്  ശ്രീ.വി.രാഘവന്റെ അധ്യക്ഷതയില്‍ പ്രധാനാധ്യാപിക ശ്രീമതി പി.ബേബി സ്വാഗതം
പറഞ്ഞു.മാതൃസമിതി പ്രസിഡന്‍റ്  ശ്രീമതി ഓമനകുമാരി ആശംസയര്‍പ്പിച്ച് സംസാരിച്ചു.സീനിയര്‍ അസിസ്റ്റന്‍റ് ശ്രീ.വാസുദേവന്‍ ചടങ്ങിന് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.മൂന്ന് ,നാല് ക്ലാസുകളിലെ ഏകദേശം എല്ലാ കുട്ടികളും ക്യാമ്പില്‍ പങ്കെടുത്തു.കുറെ രക്ഷിതാക്കളും ക്യാമ്പില്‍ പങ്കെടുക്കാന്‍
എത്തിയിരുന്നു. ശ്രീ.ഷൈജിത്ത് മാഷാണ് ക്ലാസ് കൈകാര്യം ചെയ്തത്.ക്യാമ്പിന്റെ ഭാഗമായി കുട്ടികള്‍ക്കും
രക്ഷിതാക്കള്‍ക്കും ചായയും ഉപ്പുമാവും ഉച്ചഭക്ഷണവും വിതരണം ചെയ്തു.രസകരമായ പ്രവര്‍ത്തനങ്ങളോടെയാണ്
ക്യാമ്പ് മുന്നോട്ട് നീങ്ങിയത്.വായ്ത്താരികളും,ഭാഷാകേളികളും ,കഥകളും ,അക്ഷരപ്പാട്ടുകളും,കളികളും,നിര്‍മാണ
പ്രവര്‍ത്തനങ്ങളും ഒക്കെയായി വൈകുന്നേരം 4.30 വരെ പരിപാടി നീണ്ടുനിന്നു. സാക്ഷരം കുട്ടികളെ ഓരോ
ഗ്രൂപ്പിലും നേതൃസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടും അവര്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടും ആണ് പരിപാടി ആസൂത്രണം ചെയ്തിരുന്നത്. എച്ച്.എം.ബേബിടീച്ചര്‍,വാസുദേവന്‍മാസ്റ്റര്‍,ഹേമടീച്ചര്‍,പ്രേമലതടീച്ചര്‍ എന്നിവര്‍
ക്യാമ്പിന് നേതൃത്വം നല്‍കി. 


Monday 15 September 2014

സംഘാടകസമിതി

എം.എല്‍.എ.ഫണ്ടില്‍ നിന്ന്   അനുവദിച്ചു കിട്ടിയ പുതിയ കെട്ടിടത്തിനുള്ള തറക്കല്ലിടല്‍ കര്‍മത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം സെപ്തംബര്‍ 14-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.മണിക്ക് സ്കൂളില്‍ വെച്ച് നടന്നു.
എച്ച്.എം.ശ്രീമതി.ബേബി ടീച്ചര്‍ സ്വാഗതം പറഞ്ഞു.പി.ടി.എ.പ്രസിഡണ്ട് വി.രാഘവന്റെ അധ്യക്ഷതയില്‍
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി .മാധവി യോഗം ഉദ്ഘാടനം ചെയ്തു.ഫഞ്ചായത്ത് ആരോഗ്യ-
വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.എം.ജയകൃഷ്ണന്‍,മെമ്പര്‍മാരായ ശ്രീമതി.പി .ഗംഗ,ശ്രീ.ടി.നാരായണന്‍,മുന്‍ എസ്.എം.സി ചെയര്‍മാന്‍ ശ്രീ.പി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
കമ്മിറ്റി രൂപീകരണത്തിനുശേഷം പ്രേമലതടീച്ചര്‍ നന്ദി പറഞ്ഞതോടെ യോഗം അവസാനിച്ചു.

Tuesday 9 September 2014

അധ്യാപകദിനാചരണവും ഓണാഘോഷവും

സെപ്തംബര്‍ 5 വെള്ളി



                          സ്കൂള്‍ പി.ടി.എ.യുടെ സഹകരണത്തോടെ വളരെ വിപുലമായ രീതിയില്‍ അധ്യാപകദിനവും ഓണാഘോഷവും കൊണ്ടാടി.അസംബ്ലിയില്‍ അധ്യാപകര്‍ കുട്ടികളെ അഭി
സംബോധനചെയ്ത് സംസാരിച്ചു.കുട്ടികള്‍ അധ്യാപകര്‍ക്ക് കൊച്ചുസമ്മാനങ്ങള്‍ നല്‍കി.സ്കൂളിലെ
എല്ലാകുട്ടികളും ചേര്‍ന്ന് ഓണപ്പൂക്കളം നിര്‍മ്മിച്ചു.പ്രവര്‍ത്തകസമിതിയും മാതൃസമിതിയും അധ്യാപകരും
ചേര്‍ന്ന്  വിപുലമായ ഓണസദ്യ ഒരുക്കി.ഉപ്പേരി,പപ്പടം,പായസം ഉള്‍പ്പെടെ ഗംഭീര സദ്യയായിരുന്നു.
ഉച്ചയ്ക്കുശേഷം 3 മണിമുതല്‍ കുട്ടികളെ അടുത്തുള്ള മാതൃസമിതിഅംഗത്തിന്റെ വീട്ടില്‍ കൊണ്ടുപോയി
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തല്‍സമയപരിപാടി കാണിച്ചുകൊടുത്തു.

Tuesday 2 September 2014

‍ഞങ്ങളുടെ വിദ്യാലയം

                            ജി.എല്‍.പി.എസ്.ചെര്‍ക്കാപ്പാറ
1981-ല്‍ സ്ഥാപിതമായി. ഇപ്പോള്‍ ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ പ്രൈമറി വിഭാഗവും പ്രീ-പ്രൈമറി വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.