10.12.2014,ബുധന്‍
ഉച്ചയ്ക്ക് 2.30 ന് സ്കൂളില്‍ വെച്ച് സാക്ഷരപ്രഖ്യാപനം ചടങ്ങ് നടന്നു. എച്ച്.എം. ശ്രീമതി
പി.ബേബി ടീച്ചര്‍ ചടങ്ങിന് സ്വാഗതം പറഞ്ഞ് സംസാരിച്ചു.അഞ്ചു ഘട്ടങ്ങളിലായി നടത്തിയ
സാക്ഷരം പരിപാടിയുടെ മികവും കുട്ടികളില്‍ വന്ന മാറ്റവും സംസാരത്തിനിടയില്‍ എടുത്തു പറഞ്ഞു.
പി.ടി.എ പ്രസിഡന്റ് ശ്രീ.രാഘവന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. സാക്ഷരപ്രഖ്യാപനത്തിന്റെ പ്രാധാന്യത്തെകുറിച്ചും കുട്ടികളിലുണ്ടായ മാറ്റത്തെകുറിച്ചും
അദ്ദേഹം പ്രതിപാദിച്ചു.
51 ദിവസത്തെ ക്ലാസ് അനുഭവങ്ങളെകുറിച്ചുള്ള റിപ്പോര്‍ട്ട് ശ്രീ.വാസുദേവന്‍
മാസ്റ്റര്‍ അവതരിപ്പിച്ചു. ഓരോ ഘട്ടത്തിലും കുട്ടികളില്‍ വന്ന മാറ്റങ്ങളെകുറിച്ചും
കുട്ടികളിലുണ്ടായ മൊത്തം മാറ്റങ്ങളെകുറിച്ചും വളരെ വിശദമായി അദ്ദേഹം സംസാരിച്ചു.
തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ശ്രീമതി പി.ഗംഗ ഔപചാരികമായി സാക്ഷരം പ്രഖ്യാപനം
നടത്തി.
കുട്ടികള്‍ തയ്യാറാക്കിയ സര്‍ഗാത്മകരചനകളുടെ പതിപ്പ് പി.ടി.എ പ്രസിഡണ്ടിന്
കൈമാറിക്കൊണ്ട് എച്ച്.എം പ്രകാശനകര്‍മം നിര്‍വഹിച്ചു.തുടര്‍ന്ന് പ്രദേശവാസിയായ
ശ്രീ.സി.രവീന്ദ്രന്‍ കുട്ടികള്‍ക്കായി സ്പോണ്‍സര്‍ ചെയ്ത കഥാപുസ്തകങ്ങള്‍ വാര്‍ഡ് മെമ്പറും
പി.ടി.എ വൈസ് പ്രസിഡണ്ടും മാതൃസമിതിപ്രസിഡണ്ടും ചേര്‍ന്ന് കുട്ടികള്‍ക്ക് നല്‍കി.
ഹേമടീച്ചര്‍,മാതൃസമിതിപ്രസിഡണ്ട് ഓമനകുമാരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്
സംസാരിച്ചു.തുടര്‍ന്ന് പ്രേമലതടീച്ചര്‍ സാക്ഷരംകുട്ടികള്‍ക്കും പരിപാടിക്കും എല്ലാവിധ ആശംസ
കളും അര്‍പ്പിച്ചുകൊണ്ട് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് സാക്ഷരംകുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.

No comments:
Post a Comment