.
വെള്ളിയാഴ്ച സ്കൂളില്‍വെച്ച് ചേര്‍ന്നു.
അജണ്ട.1.വരവുചെലവ് കണക്ക്,പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരണം.
2.പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കല്‍.
3.മറ്റിനങ്ങള്‍.
ഉച്ചയ്ക്ക് 1.30ന് തന്നെ എക്സിക്യൂട്ടീവ് യോഗം ആരംഭിച്ചു.വരവുചെലവ് കണക്കും റിപ്പോര്‍ട്ടും യോഗത്തില്‍
അവതരിപ്പിച്ച് അംഗീകരിച്ചു.തുടര്‍ന്ന് കൃത്യം 2.30ന് തന്നെ ജനറല്ബോഡിയോഗംആരംഭിച്ചു. ഹെഡ്
മിസ്ട്രസ് ശ്രീമതി ബേബി പി സ്വാഗതം പറഞ്ഞു.പി.ടി.എ.പ്രസിഡണ്ട് ശ്രീ. രാഘവന്.വി.യുടെ അധ്യക്ഷ-
തയില്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീ.വാസുദേവന്‍ നമ്പൂതിരി കഴിഞ്ഞ വര്‍ഷത്തെ വരവു ചെലവുകണക്കും
പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു.ഏകദേശം 52പേര് പങ്കെടുത്ത യോഗം റിപ്പോര്‍ട്ടും കണക്കും കയ്യടിച്ച്
അംഗീകരിച്ചു. വാര്‍ഡ് മെമ്പര്‍ പി.ഗംഗ യോഗത്തില്‍ സന്നിഹിതയായിരുന്നു.റിപ്പോര്‍ട്ട് അംഗീകരിച്ചശേഷം
നടന്ന ചര്‍ച്ചയില്‍ സ്കൂളില്‍ പ്രവര്‍ത്തനക്ഷമമായ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് ഇവ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടും
രക്ഷിതാക്കളുടെ ആശങ്കയും വാര്‍ഡ് മെമ്പറുടെ ശ്രദ്ധയില്‍പെടുത്തി.എത്രയും പെട്ടെന്ന് സ്കൂളിന് ഒരു
ലാപ് ടോപ്പോ,കമ്പ്യൂട്ടറോ അനുവദിച്ചുതരാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സ്കൂളില്‍ പച്ചക്കറിത്തോട്ടം നിര്‍മിക്കുന്നതും അതില്‍ രക്ഷിതാക്കളുടെ പൂര്‍ണസഹകരണം ഉറപ്പുവരുത്തുന്നതും
ചര്‍ച്ചയില്‍ വന്നു.
തുടര്‍ന്നുനടന്ന തെരഞ്ഞെടുപ്പില്‍ 16 അംഗ എപി.ടി.എ.ജനറല്‍ ബോഡിയോഗം 2014-15ക്സിക്യൂട്ടീവ് കമ്മിറ്റിയേയും 10അംഗ മാതൃസമിതിയേയും
തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത അംഗങ്ങളില്‍നിന്ന് പി.ടി.എ.പ്രസിഡണ്ടായി ശ്രീ.രാഘവന്.വി.യെതന്നെ
വീണ്ടും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി ശ്രീ.ഉണ്ണികൃഷ്ണനേയും മാതൃസമിതിപ്രസിഡണ്ടായി ശ്രീമതി.
ഓമനകുമാരിയേയും തെരഞ്ഞെടുത്തു. 4.30ന് പ്രേമലതടീച്ചര്‍ നന്ദി പറഞ്ഞതോടെ യോഗം അവസാനിച്ചു.
No comments:
Post a Comment