പി.എന്‍.പണിക്കരുടെ ഓര്‍മദിനമായ ജൂണ്‍ 19 ന് അസംബ്ലിയില്‍ അദ്ദേഹത്തെ അനുസ്മരിച്ചു. വായനയുടെ ആവശ്യവും ഗുണങ്ങളും അധ്യാപകര്‍ പറഞ്ഞുകൊടുത്തു. പത്രവാര്‍ത്ത ,റാഫിയുടെ വായന, അസംബ്ലിയില്‍
വായിച്ചു. ഉച്ചയ്ക്കുശേഷം പ്രത്യേകബാലസഭയില് പി.എന്‍.പണിക്കരുടെ ജീവചരിത്രം പരിചയപ്പെടുത്തി. തുടര്‍ന്ന്
പ്രശസ്ത കഥാകൃത്ത് ബഷീറിന്റെ ന്റുപ്പാപ്പയ്ക്കൊരാനേണ്ടാര്‍ന്ന് എന്ന പുസ്തകത്തിന്റെ ആദ്യഭാഗം കുട്ടികള്‍ക്ക് വായിച്ചുകൊടുത്തു. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു. വായനാകുറിപ്പുകള്‍ എഴുതിച്ചു. 25-ന് വ്യാഴാഴ്ച
കുട്ടികള്‍ക്ക് സ്കൂളിലെ ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനം നടത്തി. എച്ച്.എം ശ്രീമതി രാജേശ്വരിടീച്ചര് കുട്ടികളോട് സംസാരിച്ചു.